ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രാജാവാണ് ഇക്കാര്യം അറിയിച്ചത്.
ദില്ലി: ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാര്ക്ക് ഇനി ജോര്ദാനിലും വിസ ഓണ് അറൈവല് സൗകര്യം ലഭിക്കും. കഴിഞ്ഞ ദിവസം ഇന്ത്യയില് ഇന്ത്യ-ജോര്ദാന് ബിസിനസ് ഫോറത്തില് സംസാരിക്കവെ ജോര്ദാന് ഭരണാധികാരി അബ്ദുല്ല രാജാവാണ് ഇക്കാര്യം അറിയിച്ചത്.
ഫെഡറേഷന് ഓഫ് ഇന്ത്യന് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്ഡ് ഇന്ഡസ്ട്രി, കോണ്ഫെഡറേഷന് ഓഫ് ഇന്ത്യന് ഇന്ഡസ്ട്രി എന്നിവ സംയുക്തമായാണ് ദില്ലിയിയില് ബിസിനസ് ഫോറം സംഘടിപ്പിച്ചത്. ജോര്ദാനിലെ പ്രമുഖ വ്യവസായികളടങ്ങുന്ന സംഘത്തോടൊപ്പമാണ് അബ്ദുല്ല രാജാവ് ഇന്ത്യയിലെത്തിയിരിക്കുന്നത്. പ്രതിരോധം ഉള്പ്പെടെ വിവിധ രംഗങ്ങളിലെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയും ജോര്ദാനും 12 കരാറുകള് ഒപ്പുവെയ്ക്കുകയും ചെയ്തു. പതിനായിരത്തിലേറെ ഇന്ത്യക്കാരാണ് ജോര്ദാനില് ജോലി ചെയ്യുന്നത്.
