തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ (എസ്ബിടി) ലയനം പൂര്‍ത്തിയായാല്‍ കേരള ബാങ്കിന് അനന്ത സാധ്യതകള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്ബിടി എബിഐയില്‍ ലയിക്കുന്നതോടെ സംസ്ഥാനത്തിന്റെ ബാങ്ക് ഇല്ലാതാവുകയാണ്. ഈ സാഹചര്യത്തിലാണ് കേരള ബാങ്കിന് പ്രസക്തി വര്‍ധിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരള ബാങ്ക് സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കേരള ബാങ്ക് നിലവില്‍ വന്നാല്‍ സഹകരണ ബാങ്കുകളുടെ പ്രസക്തി നഷ്ടപ്പെടുമെന്ന പ്രതിപക്ഷത്തിന്‍റെ വാദം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ഇപ്പോഴുള്ള സംസ്ഥാന സഹകരണ ബാങ്കിന്‍റെ വിപുലീകരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.