തിരുവന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബംബറിന്‍റെ ആറ് കോടിയുടെ സമ്മാനം മുന്‍ പഞ്ചായത്ത് മെമ്പര്‍ക്ക്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ മുന്‍ പഞ്ചായത്ത് മെമ്പര്‍ ബി. രത്‌നാകരന്‍ പിള്ളയ്ക്കാണ് ലഭിച്ചത്. നഗരൂര്‍ പഞ്ചായത്തിലെ മുന്‍ അംഗമാണ് രത്‌നാകരന്‍ പിള്ള. വെഞ്ഞാറമ്മൂട് പുല്ലമ്പാറ സ്വദേശിയായ ജറാര്‍ വിറ്റ എല്‍.ഇ 261550 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ജറാര്‍ തിരുവനന്തപുരം പുളിമൂട് ജംഗ്ഷനിലെ ഭാഗ്യക്കുറി ഓഫീസില്‍ നിന്നെടുത്ത 480 ടിക്കറ്റുകളില്‍ ഒന്നിനാണ് സമ്മാനം ലഭിച്ചത്.