തിരുവനന്തപുരം: സ്വകാര്യ ബസ് സമരത്തിന്റെ രണ്ടാം ദിനത്തില്‍ കെ എസ് ആര്‍ ടി സിയുടെ കളക്ഷന്‍ സര്‍വകാല റെക്കോര്‍ഡില്‍. 7 കോടി 85 ലക്ഷം രൂപയാണ് ശനിയാഴ്ച KSRTCയുടെ കളക്ഷന്‍.ശരാശരി വരുമാനത്തില്‍ നിന്ന് ഏകദേശം ഒന്നേ മുക്കാല്‍ കോടിയോളം അധികം വരുമിത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വകാര്യ ബസ് പണി മുടക്കിനെ തുടര്‍ന്ന് ഇന്നലെ 219 അധിക സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സി അധികം നടത്തിയത്.പണി മുടക്കിന്റെ ആദ്യ ദിനം 7 കോടി 22 ലക്ഷം ആയിരുന്നു കോര്‍പറേഷന്റെ കളക്ഷന്‍. ഈ വര്‍ഷം മൂന്നാം തവണയാണ് കളക്ഷന്‍ 7 കോടി കടക്കുന്നത്.