സ്‍ത്രീസുരക്ഷയ്‍ക്കായി 50 കോടി വകയിരുത്തിയതായി ധനമന്ത്രി ഡോ. തോമസ് ഐസക്. ബജറ്റിന്റെ 13.6 ശതമാനം സ്‍ത്രീ കേന്ദ്രീകൃത പദ്ധതികള്‍ക്കാണെന്നും തോമസ് ഐസക് പറഞ്ഞു.
സ്‍ത്രീകൾക്കായുള്ള പദ്ധതികൾക്കായി 1267 കോടിയാണ് അനുവദിച്ചിട്ടുള്ളത്. അവിവാഹിതരായ അമ്മമാർക്കുള്ള ധനസഹായം ഇരട്ടിയാക്കി – 2000 രൂപ. സ്‍ത്രീകള്‍ക്കു വേണ്ടി നാല് കോടി രൂപയുടെ ഷി ലോഡ്ജ് പദ്ധതിയും അനുവദിച്ചു. അതിക്രമങ്ങളെ അതിജീവിക്കുന്ന സ്‍ത്രീകൾക്കായി മൂന്നു കോടി രൂപ. നിർഭയവീടുകൾക്ക് അഞ്ച് കോടി. എല്ലാ ജില്ലകളിലും വർക്കിങ് വിമൻസ് ഹോസ്റ്റലുകൾക്ക് 25 കോടിയും അനുവദിച്ചു. വിവാഹധനസഹായം 10,000 രൂപയിൽ നിന്ന് 40,000 രൂപയാക്കി.
