കേന്ദ്ര സർക്കാർ പൊതുമേഖലാ വാണിജ്യ ബാങ്കിന്റെ ഓഹരികൾ വിൽക്കുന്നു

കൊച്ചി: കേന്ദ്ര സർക്കാർ പൊതുമേഖലാ വാണിജ്യ ബാങ്കിന്റെ ഓഹരികൾ വിൽക്കുന്നു. വൻ സാമ്പത്തിക ബാധ്യത നേരിടുന്ന ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരികൾ എൽഐസി വാങ്ങും.

നിലവിൽ ബാങ്കിൽ 10 ശതമാനം ഓഹരി പങ്കാളിത്തമുള്ള എൽഐസിക്ക് 43 ശതമാനം ഓഹരികൾ കൂടി വിൽക്കും.10,500 കോടി ക്കാണ് ഇടപാട് നടക്കുക. ഐഡിബിഐ ബാങ്കിലെ ഓഹരി പങ്കാളിത്തം ഏറ്റെടുക്കുന്നതിനുള്ള പ്രത്യേക നിർദേശത്തിനായി എൽ.ഐ.സി സർക്കാരിന്റെ അംഗീകാരം തേടിയതായി റിപ്പോർട്ടുകളുണ്ട്.