സബ്സിഡിയില്ലാത്ത പാചകവാതകത്തിന്‍റെ വില സിലിണ്ടറിന് 38രൂപ 50 പൈസ കൂട്ടി. ഇതോടെ ദില്ലിയിൽ സിലിണ്ടര്‍ വില 529 രൂപ 50 പൈസയായി. സബ്സിഡിയുള്ള പാചകവാതകത്തിന്‍റെ വില സിലിണ്ടറിന് രണ്ട് രൂപയും കൂട്ടിയിട്ടുണ്ട്. ഇതോടെ ദില്ലിയിൽ വില 430 രൂപ 64 പൈസയായി. എണ്ണക്കന്പനികളുടെ ദ്വൈവാര അവലോകന യോഗത്തിന്‍റേതാണ് തീരുമാനം, പുതിയ വില ഇന്ന് അര്‍ദ്ധരാത്രി മുതൽ നിലവിൽ വരും.