മൊറേന: മധ്യപ്രദേശിലെ എടിഎമ്മിൽ മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകൾ. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ എസ്ബിഐ എടിഎമ്മിൽ നിന്നാണ് ഗാന്ധിജിയുടെ ചിത്രമില്ലാത്ത നോട്ടുകൾ ഇടപാടുകാരന് ലഭിച്ചത്.

ഗോവർധൻ ശർമ്മ എന്നയാൾക്കാണ് ഗാന്ധിജിയുടെ ചിത്രമില്ലാത്ത 500 രൂപ നോട്ടുകൾ ലഭിച്ചത്. ഇയാൾ പിന്നീട് എസ്ബിഐ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അച്ചടിപ്പിശകാണെന്നായിരുന്നു വിശദീകരണം. ഇയാളുടെ കൈയിലിരുന്ന നോട്ട് ബാങ്ക് അധികൃതർ മാറ്റി നൽകുകയും ചെയ്തിരുന്നു.
ഏപ്രിൽ 25നും സംസ്ഥാനത്ത് സമാന സംഭവമുണ്ടായിരുന്നു. അന്ന് പക്ഷേ 2000 രൂപ നോട്ടിലായിരുന്നു പ്രശ്നം
