അടുത്ത മാസമാണ് ഇയാളുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കൂലിവേല ചെയ്തിരുന്ന ഇയാള്‍ക്ക് മകളുടെ വിവാഹത്തിന് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ബന്ധുക്കളോട് സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തങ്ങളുടെ കൈവശം സര്‍ക്കാര്‍ പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ മാത്രമേ ഉള്ളൂവെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ സഹായം നിഷേധിച്ചു. ഇതിന് ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദം ഇയാള്‍ അനുഭവിച്ചിരുന്നെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു. ഒരു തരത്തിലും വിവാഹ ചെലവിന് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം.

രണ്ട് തവണ ഹൃദയാഘാതം ഉണ്ടായതിന് ശേഷം ജോലിക്ക് പോകാന്‍ കഴിയാതിരുന്ന കുടുംബം 21കാരനായ മകന്‍ കൂലിപ്പണി ചെയ്തുകിട്ടുന്ന വരുമാനം കൊണ്ടാണ് കഴിഞ്ഞുകൂടിയിരുന്നത്.