Asianet News MalayalamAsianet News Malayalam

ഓഗസ്റ്റിൽ ഈ 4 ഓഹരികൾ വാങ്ങൂ, 28 ശതമാനം ലാഭം നേടാം

ഈ ഓഹരികളിൽ നിക്ഷേപിച്ച് ഉയർന്ന ലാഭം നേടാം. ഓഗസ്റ്റിൽ നിക്ഷേപിച്ചാൽ  28 ശതമാനം വരെ ലാഭം 
 

Buy these 4 stocks in August for Returns Up To 28 percent
Author
Trivandrum, First Published Aug 10, 2022, 3:30 PM IST

വിദേശ നിക്ഷേപം തിരിച്ച് വന്നതും ക്രൂഡ് ഓയിൽ വില കുറഞ്ഞതും ഓഹരി വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട്. ഓഗസ്റ്റ് ആരംഭിച്ചപ്പോൾ തന്നെ വിപണി ഉജ്ജ്വല തുടക്കം കുറിച്ചു. നിഫ്റ്റി 17,500 മുകളിൽ എത്തിയതോടെ ഓഗസ്റ്റ് 8 ന് വിപണി അതിന്റെ നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ജൂണിന്റെ പകുതിയോടെ നഷ്ടങ്ങൾ പതിയെ ഇല്ലാതാക്കി വിപണി പഴയ പ്രതാപം തിരിച്ച് പിടിക്കുകയാണ്. ഓഹരിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് എവടെ നിക്ഷേപിക്കണം എങ്ങനെ നിക്ഷേപിക്കണം എന്ന് അറിഞിരിക്കുന്നത് നല്ലതാണ്. ഓഗസ്റ്റിൽ ഈ 4 ഓഹരികൾ വാങ്ങിയാൽ 28 ശതമാനം ലാഭം നേടാമെന്ന്  യെസ് സെക്യൂരിറ്റീസിലെ വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

ഭാരതി എയർടെൽ  

ടെലികോം ഭീമനായ ഭാരതി എയർടെലിന്  ഇന്ത്യയിൽ മാത്രമല്ല ദക്ഷിണേഷ്യയിലും ആഫ്രിക്കയിലുമായി 17 രാജ്യങ്ങളിലായി 490 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. ഭാരതി എയർടെൽ ഓഹരി ഈ വർഷം ഇതുവരെ ഏകദേശം 2 ശതമാനം നേട്ടമുണ്ടാക്കി, ഇപ്പോൾ ഒരു ഷെയറിന് 704 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇനിയും വ്യാപാരം മെച്ചപ്പെടാനുള്ള സാധ്യതകൾ വിദഗ്ദർ മുന്നോട്ട് വെക്കുന്നു. 

Read Also: ഉപ്പ് രണ്ട് ദിവസത്തിനുള്ളിൽ എത്തും; ഓണക്കിറ്റ് ഒരാഴ്ച വൈകും

ആക്‌സിസ് ബാങ്ക്

സിറ്റിബാങ്ക് ഇന്ത്യയുടെ റീട്ടെയിൽ ബിസിനസ്സ് ഏറ്റെടുക്കുന്നത് ആക്സിസ് ബാങ്കിന് ഗുണകരമായേക്കും എന്ന് വിപണി നിരീക്ഷകർ ചൂണ്ടികാണിക്കുന്നു. ആക്സിസ് ബാങ്കിന്റെ നെറ്റ് ക്രെഡിറ്റ് കാർഡുകളിലെ വിപണി വിഹിതം ഗണ്യമായി മെച്ചപ്പെട്ടു. 2022-ൽ ഇതുവരെ ആക്‌സിസ് ബാങ്ക് ഓഹരി 7 ശതമാനം ഉയർന്നിട്ടുണ്ട്. 23 ശതമാനം നേട്ടം നിക്ഷേപകർക്ക് നല്കാൻ ആക്‌സിസ് ബാങ്ക് ഓഹരിക്ക് സാധിക്കും എന്നാണ് വിദഗ്ദർ അഭിപ്രായപ്പെട്ടത്.  

Read Also: പ്രതിമാസം 12,500 രൂപ നിക്ഷേപിക്കൂ, 64 ലക്ഷം രൂപ വരെ നേടാം; അറിയാം സുകന്യ സമൃദ്ധി യോജനയെ

പിഎസ്‌പി പ്രോജക്‌റ്റുകൾ

ഈ വർഷം പിഎസ്‌പി പ്രോജക്‌റ്റുകളുടെ ഓഹരികൾ കുത്തനെ ഉയർന്നു. ഈ വർഷം ഇതുവരെ 29 ശതമാനം വളർച്ച നേടാനായിട്ടുണ്ട്. പിഎസ്‌പി പ്രോജക്‌റ്റുകളുടെ  ഓഹരിയിൽ  13 ശതമാനം മുന്നേറ്റം യെസ് സെക്യൂരിറ്റീസ് പ്രവചിക്കുന്നു.  ഡിസൈൻ, കൺസ്ട്രക്ഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് , ഇന്റീരിയർ എന്നിവ നൽകുന്ന കമ്പനിയാണ് പിഎസ്‌പി പ്രോജക്‌റ്റുകൾ. എല്ലാ വർഷവും ഓർഡർ ബുക്കിൽ 20-25 ശതമാനം സ്ഥിരമായ വളർച്ചയ്ക്ക് കമ്പനിയ്ക്കുണ്ട്.  

Read Also: റവയെയും മൈദയെയും ഇനി കടൽ കടത്തിയേക്കില്ല; നിയന്ത്രണങ്ങളുമായി കേന്ദ്രം

രാംകോ സിമന്റ്‌സ്

രാംകോ സിമന്റ്‌സിന്റെ ഓഹരികൾ ഈ വർഷം 26 ശതമാനം ഇടിഞ്ഞിരുന്നു. ദക്ഷിണേന്ത്യയിലെ ശക്തമായ റീട്ടെയിൽ സാന്നിധ്യമാണ് രാംകോ സിമന്റ്‌സ്. ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന ഓഹരി വിഹിതം രാംകോ സിമന്റ്‌സിം വിപണിയിൽ ശക്തി പകരുന്നുണ്ട്. രാംകോ സിമന്റ് ഓഹരികൾക്ക് 23 ശതമാനം നേട്ടമാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios