Asianet News MalayalamAsianet News Malayalam

പാലക്കാടും ലുലുമാൾ തുറന്നു, 1400 പേർക്ക് ജോലി, കേരളത്തിൽ എട്ടിടത്ത് ലുലുമാൾ ഉടനെന്ന് യൂസഫലി 

കേരളത്തിൽ അടുത്ത ലുലു മാൾ കോഴിക്കോട്ട് തുറക്കുമെന്നും  പ്രവൃത്തികൾ 80% പൂർത്തിയായെന്നും യൂസഫലി പറഞ്ഞു. കോഴിക്കോട്, തൃശൂർ, കോട്ടയം, പെരിന്തൽമണ്ണ, തിരൂർ ഉൾപ്പെടെ 8 സ്ഥലങ്ങളിൽ പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും തുറക്കും.

Lulu mall inaugurate in Palakkad, 8 lulu mall open soon in Kerala, says M. A. Yusuff Ali prm
Author
First Published Dec 19, 2023, 1:04 PM IST

പാലക്കാട്: പാലക്കാട് ലുലുമാൾ പ്രവർത്തനം ആരംഭിച്ചു. പാലക്കാട് ദേശീയപാതയോരത്ത് കണ്ണാടി കാഴ്ചപറമ്പ് ജങ്ഷനിലാണ് പുതിയ ലുലുമാൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഉദ്ഘാടനം ചെയ്തു. പുതിയ മാളിൽ 1400 പേർക്കു പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കും. പാലക്കാട്ടെ കാർഷിക മേഖലക്ക് ലുലുമാൾ കരുത്താകുമെന്നും അധികൃതർ അവകാശപ്പെട്ടു. രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മാളിൽ ഒരു ലക്ഷം ചതുരശ്ര അടിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് പ്രധാന ആകർഷണം. 250 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ടും പ്രത്യേകതയാണ്. ലോകപ്രശസ്ത ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും ലഭ്യമാകും. 

കേരളത്തിൽ അടുത്ത ലുലു മാൾ കോഴിക്കോട്ട് തുറക്കുമെന്നും  പ്രവൃത്തികൾ 80% പൂർത്തിയായെന്നും യൂസഫലി പറഞ്ഞു. കോഴിക്കോട്, തൃശൂർ, കോട്ടയം, പെരിന്തൽമണ്ണ, തിരൂർ ഉൾപ്പെടെ 8 സ്ഥലങ്ങളിൽ പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും തുറക്കും. കേരളത്തിനു പുറത്ത് ഗുജറാത്ത് (അഹമ്മദാബാദ്), തമിഴ്നാട് (ചെന്നൈ), മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് പുതിയ പദ്ധതികൾ. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം നോയിഡയിൽ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, കണ്ണാടി പഞ്ചായത്ത് പ്രസിഡന്റ് എം. ലത, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷറഫ് അലി  എന്നിവർ പങ്കെടുത്തു. ശിലാഫലകം ഷാഫി പറമ്പിൽ എംഎൽഎ അനാഛാദനം ചെയ്തു. ജന്മനാ ഇരുകൈകളുമില്ലാത്ത ആലത്തൂർ സ്വദേശി എം.ബി. പ്രണവ് കാലുകൾ കൊണ്ടു വരച്ച ചിത്രം എം.എ. യൂസഫലിക്കു സമ്മാനിച്ചു. 

Follow Us:
Download App:
  • android
  • ios