തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലന്റെ സ്മരണാര്‍ത്ഥം ജന്മദേശമായ കണ്ണൂരിലെ പെരളശ്ശേരിയില്‍ സ്മാരകം സ്ഥാപിക്കുവാന്‍ ബജറ്റില്‍ പത്ത് കോടി വകയിരുത്തി. 

വിടി ബലറാം എകെജിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വന്‍വിവാദങ്ങളുണ്ടായതിന് പിന്നാലെയാണ് ബജറ്റില്‍ എകെജിക്കായി സ്മാരകം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനം വന്നിരിക്കുന്നത്.എകെജിയുടെ സമരവീര്യത്തെക്കുറിച്ചും ജനകീയതയെക്കുറിച്ചും പുകഴ്ത്തി സംസാരിച്ച ശേഷമാണ് അദ്ദേഹത്തിന് ജന്മനാട്ടില്‍ സ്മാരകം പണിയുന്ന കാര്യം തോമസ് ഐസക് പ്രഖ്യാപിച്ചത്. 

എകെജി സ്മാരകം കൂടാതെ പുന്നപ്ര-വയലാര്‍ സ്മൃതി മണ്ഡപത്തിന് സമീപം ഭൂമി ഏറ്റെടുത്ത് സ്മാരക മ്യൂസിയം സ്ഥാപിക്കുവാന്‍ 10 കോടി രൂപയും ഒഎന്‍വി സാംസ്‌കാരിക സമുച്ചയം സ്ഥാപിക്കാന്‍ 5 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്,