കരാര്‍ അടിസ്ഥാനത്തില്‍ നിശ്ചിതകാലത്തേക്ക് തൊഴിലാളികളെ നിയമിക്കാന്‍ തൊഴിലുടമകള്‍ക്ക് അധികാരം നല്‍കി വിജ്ഞാപനം

ദില്ലി: കരാര്‍ അടിസ്ഥാനത്തില്‍ നിശ്ചിതകാലത്തേക്ക് തൊഴിലാളികളെ നിയമിക്കാന്‍ തൊഴിലുടമകള്‍ക്ക് അധികാരം നല്‍കി വിജ്ഞാപനം.
1946ലെ ഇന്‍റസ്ട്രിയല്‍ എംപ്ലോയിമെന്‍റ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ ആക്ടില്‍ നിയമഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്. രണ്ടാഴ്ചയ്ക്ക് മുമ്പ് മാത്രം നോട്ടിസ് നല്‍കി തൊഴിലാളിയെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്നതാണ് വിജ്ഞാപനം. 

വസ്ത്രവ്യാപാര രംഗത്തുള്‍പ്പെടെ ചുരുക്കം ചില മേഖലകളില്‍ മാത്രം നിലവിലുള്ള നിയമമാണ് എല്ലാ തൊഴില്‍ മേഖലകളിലും നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ രാജ്യത്ത് സ്ഥിരം ജോലിയെന്ന സംവിധാനം ഇല്ലാതാകും. അതേസമയം കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ബിഎംഎസ് ഉൾപ്പെടെ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.