ദില്ലി: പെട്രോളിനും ഹൈ സ്പീഡ് ഡീസലിനുമുള്ള എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ഇന്ധന വില കുറയാന്‍ വഴി തുറന്നു.
പെട്രോളിന്റേയും ഹൈസ്പീഡ് ഡീസലിന്റേയും സെസ് രണ്ട് രൂപ വീതമാണ് കുറച്ചത്. ഇതിന് ആനുപാതികമായ വിലകുറവ് ഇന്ധനവിലയില്‍ നാളെ മുതല്‍ നിലവില്‍ വരും
പെട്രോളിന് ലിറ്ററിന് 6.48 ഉണ്ടായിരുന്ന എക്‌സൈസ് ഡ്യൂട്ടി 4.48 ആയും, ഡീസലിന് 7.66 ഉണ്ടായിരുന്ന അടിസ്ഥാന നികുതി 5.66 ആയുമാണ് കുറച്ചിരിക്കുന്നത്. ബ്രാന്‍ഡഡ് ഡീസലിന്റെ എക്‌സൈസ് ഡ്യൂട്ടി 10.69-ല്‍ നിന്നും 8.69 ആക്കി.
