Asianet News MalayalamAsianet News Malayalam

ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും

mohanlal and dq in forbes list
Author
First Published Dec 22, 2017, 4:29 PM IST

2016-2017 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖല്‍ സല്‍മാനും ഇടംപിടിച്ചു. ഫോബ്‌സ് മാസിക തയ്യാറാക്കിയ നൂറു പേരുടെ പട്ടികയില്‍ 73,79 റാങ്കുകളിലായാണ് ഇവര്‍ ഇടം നേടിയത്. ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഷാറൂഖ് ഖാന്‍, വിരാട് കോലി എന്നിവരാണ് തുടര്‍സ്ഥാനങ്ങളില്‍. 

2016 സെപ്തംബര്‍ മുതല്‍ 2017 സെപ്തംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ താരങ്ങള്‍ക്ക് ലഭിച്ച വരുമാനം അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഫോബ്‌സിന്റെ കണക്കുകള്‍ അനുസരിച്ച് 11.03 കോടി രൂപയാണ് ഇക്കാലയളവില്‍ മോഹന്‍ലാലിന്റെ വരുമാനം. 9.28 കോടി രൂപയാണ് ദുല്‍ഖര്‍ സമ്പാദിച്ചത്. തെലുങ്കു നടന്‍ അല്ലു അര്‍ജുന്‍, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാര, ഹര്‍ദ്ദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം വരുമാനത്തില്‍ ഇവര്‍ക്ക് പിന്നിലാണ്. 

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സല്‍മാന്‍ ഖാന്റെ വരുമാനം 232.83 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള ഷാറൂഖ് ഖാന്‍ ഈ കാലയളവില്‍ 170.5 കോടി രൂപയാണ് സമ്പാദിച്ചത്. 100.72 കോടി എന്ന സെഞ്ച്വറി നേട്ടവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ 28.25 കോടി രൂപ വരുമാനവുമായി പട്ടികയില്‍ 32-ാം സ്ഥാനത്താണ്. ലോകത്തെ അതിസമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന ഫോബ്‌സ് മാസിക ലോകത്തെ മുന്‍നിര ധനകാര്യമാധ്യമമാണ്. 

സിനിമാ താരങ്ങളെ കൂടാതെ പട്ടികയില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളാണ്. ഈ വര്‍ഷത്തെ പട്ടികയില്‍ 13 തെന്നിന്ത്യന്‍ നടന്‍മാര്‍ ഇടം പിടിച്ചിട്ടുണ്ട്. പോയ വര്‍ഷം ഇത് 11 ആയിരുന്നു. അതേസമയം ബോളിവുഡ് താരങ്ങളുടെ എണ്ണം 35-ല്‍ നിന്നും 33 ആയി ചുരുങ്ങി. 34 കോടി വരുമാനമുണ്ടാക്കിയ സൂര്യയാണ് പട്ടികയില്‍ മുന്‍പില്‍ നില്‍ക്കുന്ന തെന്നിന്ത്യന്‍ താരം. 

ഫോബ്‌സ് പട്ടികയിലെ മറ്റു പ്രമുഖരും വരുമാനവും

4.അക്ഷയ് കുമാര്‍ - 98.25
5.സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ - 82.50
6.ആമീര്‍ ഖാന്‍ - 68.75
7.പ്രിയങ്ക ചോപ്ര - 68
8.എം.എസ്.ധോണി - 63.77
9.ഋതിക് റോഷന്‍ - 63.12
10.രണ്‍വീര്‍ സിംഗ് - 62.63

11. ദീപികാ പദുക്കോണ്‍ - 59.45
15.എസ്.എസ് രാജമൗലി - 55
21.ആലിയ ഭട്ട് - 39.88
22.പ്രഭാസ് - 36.25
23.ആര്‍.അശ്വിന്‍ - 34.7
24.രവീന്ദ്ര ജഡേജ - 34.67

25.സൂര്യ - 34
31.വിജയ് - 29
36.റാണാ ദഗുബതി- 22
37.മഹേഷ് ബാബു - 19.63
39.ജയം രവി - 18
54.വിജയ് സേതുപതി - 14.08

68.യുവരാജ്‌സിംഗ് - 11.60
69.പവന്‍ കല്ല്യാണ്‍ - 11.33
70.ധനുഷ് - 11.25
73.മോഹന്‍ലാല്‍ - 11.03
79.ദുല്‍ഖര്‍ സല്‍മാന്‍ - 9.28
81. അല്ലു അര്‍ജുന്‍ - 7.74
85.ചേതേശ്വര്‍ പൂജാര - 5.48
94.ഹര്‍ദിക് പാണ്ഡ്യ - 3.04

Follow Us:
Download App:
  • android
  • ios