ന്യൂഡല്‍ഹി: ജിയോയുടെ വരവിന് പിന്നാലെ അടിതെറ്റിയ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ റേറ്റിങ് അന്താരാഷ്ട്ര ഏജന്‍സിയായ മൂഡീസ് പിന്‍വലിച്ചു. കടപ്പത്രങ്ങളിലെ പലിശ തിരിച്ചടയ്ക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് സി.എ റേറ്റിങ് പിന്‍വലിച്ചത്. തുടര്‍ച്ചയായ നാലാം പാദത്തിലും ഭീമമായ നഷ്ടക്കണക്കുകളാണ് റിലയന്‍സ് പുറത്തുവിട്ടത്. ഈ മാസം അവസാനത്തോടെ 2ജി, 3ജി സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഉപഭക്താക്കള്‍ക്ക് ഇപ്പോള്‍ മറ്റ് നെറ്റ്‍വര്‍ക്കുകളിലേക്ക് പോര്‍ട്ട് ചെയ്ത് മാറാന്‍ കഴിയും.