Asianet News MalayalamAsianet News Malayalam

രാജ്യത്ത് പെട്രോള്‍ പമ്പുകളുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ദ്ധനവ്

More than 60000 petrol pumps in India  jump in 6 years
Author
First Published Nov 29, 2017, 5:46 PM IST


കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്തെ പെട്രോള്‍ പമ്പുകളുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ദ്ധനവുണ്ടായെന്ന് കണക്കുകള്‍. ലോകത്ത് തന്നെ മറ്റൊരു രാജ്യത്തുമില്ലാത്ത വര്‍ദ്ധനവാണിത്. നിലവില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ഏറ്റവുമധികം പമ്പുകളുള്ള രാജ്യവും ഇന്ത്യയാണ്.

2011ല്‍ 41,947 പെട്രോള്‍-ഡീസല്‍ സ്റ്റേഷനുകളാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാല്‍ 2017 ഒക്ടോബറിലെ കണക്ക് അനുസരിച്ച് ഇത് 60,799 ആയി. 2011ല്‍ സ്വകാര്യ കമ്പനികള്‍ക്ക് രാജ്യത്ത് 2983 പമ്പുകളുണ്ടായിരുന്നത് 2017 ആയപ്പോഴേക്കും 5474 ആയി ഉയര്‍ന്നു. പൊതുമേഖലാ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് പമ്പുകളുടെ എണ്ണത്തിലും ഒന്നാമത്. ഐ.ഒ.സിയുടെ 26,489 പമ്പുകളില്‍ 7232 എണ്ണവും ഗ്രാമ പ്രദേശങ്ങളിലാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് 14,675ഉം ഭാരത് പെട്രോളിയത്തിന് 14,161 പമ്പുകളുമുണ്ട്. സ്വകാര്യ മേഖലയില്‍ 1400 ഔട്ട്‍ലെറ്റുകളുള്ള  റിലയന്‍സാണ് ഒന്നാം സ്ഥാനത്ത്. റോയല്‍ ഡച്ച് ഷെല്‍ കമ്പനിക്ക് 90 പമ്പുകളുണ്ട്. 

Follow Us:
Download App:
  • android
  • ios