അംബാനി കുടുംബത്തില്‍ ഒരു വിവാഹത്തിന്‍റെ ഒരുക്കം നടക്കുന്നതായി റിപ്പോര്‍ട്ട്

മുംബൈ : അംബാനി കുടുംബത്തില്‍ ഒരു വിവാഹത്തിന്‍റെ ഒരുക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സ് ഗ്രൂപ്പിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹം നടക്കാന്‍ പോകുന്നതായുള്ള വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

പ്രമുഖ വജ്ര വ്യാപാരി റസ്സല്‍ മെഹ്തയുടെ മകള്‍ ശ്ലോക മെഹ്തയാണ് അംബാനി കുടുംബത്തിലേക്ക് കടന്നു വരുന്ന മരുമകള്‍ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍. ഇത് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അകാഷും ശ്ലോകയും ഒരുമിച്ചാണ് ധീരുബായി അംബാനി സ്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയത്. 

മുകേഷ് അംബാനിയും റസ്സല്‍ മെഹ്തയും ദീര്‍ഘ കാല സുഹൃത്തുക്കളാണ്. ഈ മാസം 24 ന് വിവാഹം ഉറപ്പിക്കല്‍ ചടങ്ങുകള്‍ ഉണ്ടാവുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്തിടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന നീരവ് മോദി ശ്ലോകയുടെ അമ്മയുടെ ബന്ധുവാണ്.