എഫ്800 ബൈക്കുകളുടെ എഎംജി ബ്രാന്റഡ് ലിമിറ്റഡ് എഡിഷനാണ് ഈ പുതിയ സ്പോർട്സ് ബൈക്ക്. 148ബിഎച്ച്പി കരുത്തുള്ള 798സിസി എൻജിന്‍ ഇതിനു കരുത്തുപകരും. മണിക്കൂറിൽ 269കിലോമീറ്റർ വേഗതയാണ് ഇവന്‍ കുതികുതിക്കും. സൂപ്പർബൈക്ക് റെയിസർമാരായ ജുലെസ് ക്ലൂസെൽ, ലോറൻസോ സാനെറ്റി എന്നിവരുടെ കൈയൊപ്പോടുകൂടിയാണ് ഈ ഓരോ പ്രത്യേക എഡിഷനുകളും എത്തിയിരിക്കുന്നത്.

എംവി അഗസ്തയുടെ പാർടണാറായ എഎംജി ബ്രാന്റിംഗിലുമാണ് പുതിയ ബൈക്കിന്‍റെ അവതരിച്ചിരിക്കുന്നതെന്നാണ് ശ്രദ്ധേയം. ആകെ 250 ബൈക്കുകൾ നിർമ്മിച്ചതിൽ ഒമ്പതെണ്ണം മാത്രമാണ് ഇന്ത്യയിലെത്തിക്കുന്നതെന്നാണ് സൂചന.

എഫ്3 800 ആർസി സ്പോർട്സ് ബൈക്കുകളുടെ ഒമ്പത് യൂണിറ്റുകളാണ് ഇന്ത്യയിലെത്തുക. ഇതിൽ അഞ്ചെണ്ണം ഇതിനകം എത്തിച്ചുക്കഴിഞ്ഞെന്നാണ് വിവരം. പരിമിത യൂണിറ്റുകള്‍ക്കു വേണ്ടി തിക്കിത്തിരക്കുകയാണ് ആരാധകര്‍.