ദില്ലി: എന്‍.എസ്. വിശ്വനാഥനെ റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചു. ജൂലായി മൂന്നിനു കാലാവധി അവസാനിക്കുന്ന ഡെപ്യൂട്ടി ഗവര്‍ണര്‍ എച്ച്.ആര്‍. ഖാന്റെ പിന്‍ഗാമിയായാണു നിയമനം. നാലു ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണു റിസര്‍വ് ബാങ്കിനുള്ളത്.

റിസര്‍വ് ബാങ്കിന്റെ നോണ്‍ ബാങ്കിങ് സൂപ്പര്‍ വിഷന്‍ വിഭാഗത്തില്‍ പ്രന്‍സിപ്പല്‍ ചീഫ് ജനറല്‍ മാനെജരായി സേവനമനുഷ്ഠിക്കുകയാണ് എന്‍.എസ്. വിശ്വനാഥന്‍. നേരത്തെ പഞ്ചാബ് നാഷണല്‍ ബാങ്ക്, ദേനാ ബാങ്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.