ബെംഗളൂരു: പിഎന്‍ബി സാമ്പത്തിക തട്ടിപ്പുക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 

നിമോയ്ക്ക് (നീരവ് മോദി) പിന്നില്‍ നമോ(നരേന്ദ്രമോദി) ആണെന്നായിരുന്നു സിദ്ധരാമയ്യയുടെ പരാമര്‍ശം. നീരവ് മോദിയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും വഴിവിട്ട സഹായം ലഭിച്ചെന്ന് കോണ്‍ഗ്രസ് ആരോപണത്തെ ഓര്‍മപ്പെടുത്തിയാണ് കര്‍ണാടക മുഖ്യമന്ത്രി ഈ പരിഹാസം നടത്തിയത്.