ഇനി പുറത്തിറങ്ങുമ്പോള്‍ കുട മറന്നു എന്നിരിക്കട്ടെ, രണ്ട് തുള്ളി പെയ്യുമ്പോഴേക്കും കുടയുടെ കാര്യം ഏത് മറവിക്കാരനും ഓര്‍ക്കും. നനയുന്നതില്‍ നിന്നു മാത്രമല്ല. എത്രയോ രോഗങ്ങളില്‍ നിന്നുകൂടിയാണ് കുട നമ്മെ രക്ഷിക്കുന്നത്. എന്നാല്‍ ഒരു കാര്യം ചോദിക്കട്ടെ. മഴക്കാലത്ത് നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിങ്ങളുടെ വീടും നേരിടുന്നുണ്ടാവുമല്ലോ. ഭിത്തിയില്‍ കയറിപ്പിടിക്കുന്ന പായല്‍, പൊട്ടല്‍, പിന്നെ ചോര്‍ച്ചയും. ഭിത്തിയില്‍ പറ്റിപിടിച്ചിരിക്കുന്ന ഇര്‍പ്പം വീടിന്റെ സുരക്ഷയെത്തന്നെ ബാധിക്കും. ഭിത്തിയില്‍ പെയിന്റിന്റെ ഉള്ളില്‍ നിന്ന് കുമിള പോലെ തള്ളി നില്‍ക്കുന്ന ഭാഗങ്ങള്‍ അപകടകാരികളാണ്.

ഇത്തരം പ്രശ്നങ്ങള്‍ കാലക്രമേണ കെട്ടിടത്തെ ബാധിക്കുകയും, നിങ്ങള്‍ സ്നേഹിക്കുന്ന വീടിനെ തകര്‍ത്തു പെയ്യുന്ന കാലവര്‍ഷത്തിന്റെ കരുണയ്ക്ക് വിട്ടു കൊടുക്കുകയും ചെയ്യും. ഇതിനെന്താണ് ഒരു പരിഹാം. നിങ്ങള്‍ ഉപയോഗിക്കുന്നതുപോലെ ഒരു കുട വീടിനും സംഘടിപ്പിച്ചാലോ. അവിടെയാണ് നിങ്ങളുടെ സുഹൃത്തായി നെറോലാക്ക് എക്സല്‍ എത്തുന്നത്. 

നെറോലാക്ക് എക്സല്‍ ടോട്ടല്‍ പെയിന്റ് ഒരു കുടയെക്കാളും നന്നായി നിങ്ങളുടെ വീടിനെ സംരക്ഷിക്കും. നെറോലാക്ക് എക്സല്‍ ടോട്ടലിന്റെ കാലാവസ്ഥാ പ്രതിരോധ ഫോര്‍മുല ഏത് കാലക്കെടുതിയിലും നിങ്ങളുടെ വീടിനെ പുത്തന്‍ പോലെ നിലനിര്‍ത്തുന്നു. 

നെറോലാക്ക് എക്സല്‍ ടോട്ടല്‍ ഒരു വെറും പെയിന്റല്ല. വര്‍ഷങ്ങള്‍ കഴിഞ്ഞാലും വീടിനെ സുന്ദരമാക്കി നിലനിര്‍ത്താനുള്ള വ്യത്യസ്തമായ ഒരു ഫോര്‍മുലയാണ് നെറോലാക്ക് എക്സല്‍ ടോട്ടല്‍. പൂപ്പലിനെ പൂര്‍ണ്ണായും ഈ പെയിന്റ് തടയുന്നു, ഭിത്തിയുടെ നിറം മങ്ങാതെ നിലനിര്‍ത്തുന്നു. നെറോലാക്ക് എക്സല്‍ ടോട്ടലിന്റെ ഹീറ്റ് ഗാര്‍‍ഡ് നിങ്ങളുടെ വീടിനെ കൂളായി നിലനിര്‍ത്തും.

നിങ്ങളുടെ വീടിന് ഒരു വമ്പന്‍ കുടയുടെ സംരക്ഷണത്തെക്കാള്‍ നെറോലാക്ക് എക്സലിന്‍റെ ടോട്ടല്‍ കൂള്‍ കെയറല്ലേ നല്ലത്.

(SPONSORED CONTENT)