ദില്ലി: 50നും 200നും പിന്നാലെ പുതിയ 100 രൂപാ നോട്ടുകളും വരുന്നു. പുതുതായി രൂപകല്‍പന ചെയ്ത 100 രൂപാ നോട്ടുകളുടെ അച്ചടി അടുത്ത ഏപ്രില്‍ മാസത്തോടെ റിസര്‍വ് ബാങ്ക് ആരംഭിച്ചേക്കും. പുതിയ 200 രൂപാ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാക്കിയ ശേഷമാണ് 100 രൂപയുടെ അച്ചടി ആരംഭിക്കുകയെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാര്‍ച്ച് അവസാനത്തോടെയാണ് 200 രൂപാ നോട്ടിന്റെ അച്ചടി പൂര്‍ത്തിയാവുക. നിലവിലുള്ള 100 രൂപ നോട്ടുകള്‍ ഉടനെ പിന്‍വലിക്കില്ല. ഇതിനെ ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കുകയുള്ളു. പുതിയ നോട്ടിന്റെ വലിപ്പത്തില്‍ വ്യത്യാസം വരുത്തിയിട്ടില്ല.

 കഴിഞ്ഞ വര്‍ഷം നവംബറില്‍ 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചതിന് പിന്നലെയാണ് 2000ത്തിന്റെ നോട്ടുകള്‍ പുറത്തിറക്കിയത്. പുതുതായി രൂപകല്‍പന ചെയ്ത 50ന്റെയും 200ന്റെയും 500ന്റെയും നോട്ടുകളും വിനിമയത്തിലെത്തിയിരുന്നു.