2.1 ലിറ്റര്‍ എന്‍ജിന് 148 ബി എച്ച് പി വരെ കരുത്തും 400 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കാനാവും. 2.8 ലീറ്റര്‍ എന്‍ജിന്‍ 177 ബി എച്ച് പി കരുത്തും 450 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സുകളാണ് ഇരു എന്‍ജിനുകള്‍ക്കും ട്രാന്‍സ്മിഷന്‍ സാധ്യതയായി കരുതുന്നത്.

ഫോര്‍ വീല്‍ ഡ്രൈവ് ലേ ഔട്ട് 2.8 ലീറ്റര്‍ എന്‍ജിനൊപ്പം മാത്രമായി പരിമിതപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. പെട്രോള്‍ എന്‍ജിന്‍ മോഡല്‍ ഫോര്‍ച്യൂണര്‍ ഇറക്കുന്നുണ്ടോ എന്നതും വാഹന വില സംബന്ധിച്ച വിവരങ്ങളും ഇതുവരെ പുറത്തു വന്നിട്ടില്ല. മുന്‍കാല മോഡലുകള്‍ക്ക് ലഭിച്ച സ്വീകാര്യത പുതിയ മോഡലിനും ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഏഴാം തീയതി വാഹനം ഔപചാരികമായി പുറത്തിറങ്ങുമെന്നാണ് സൂചനകള്‍.