തിങ്കളാഴ്ചയാണ് ന്യൂയോര്‍ക്കിലെ സതേണ്‍ ജില്ലയിലെ കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയത്.
ദില്ലി: രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി അമേരിക്കയിലെ ന്യൂയോര്ക്കിലുണ്ടെന്ന് വിവരം. അതേസമയം നീരവിന്റെ ഉടമസ്ഥതയിലുള്ള ഫയര് സ്റ്റാര് ഡയമണ്ട് എന്ന സ്ഥാപനം അമേരിക്കയില് പാപ്പര് ഹര്ജി നല്കി.
തിങ്കളാഴ്ചയാണ് ന്യൂയോര്ക്കിലെ സതേണ് ജില്ലയിലെ കോടതിയില് പാപ്പര് ഹര്ജി നല്കിയത്. യൂറോപ്പ്, ഇന്ത്യ, അമേരിക്ക, ഗള്ഫ് എന്നിവിടങ്ങളില് സാന്നിദ്ധ്യമുള്ള സ്ഥാപനമാണ് ഫയര് സ്റ്റാര് ഡയമണ്ട്. 100 മില്യണ് ഡോളര് വരെ ബാധ്യതകളുണ്ടെന്ന് സ്ഥാപനത്തിന് വേണ്ടി ഡയറക്ടര് മിഹിര് ഭന്സാലി ഹര്ജിയില് പറയുന്നു. അതേസമയം നീരവ് മോദിയും കുടുംബവും ന്യൂയോര്ക്കിലെ മാന്ഹട്ടനിലുള്ള ജെ.ഡബ്ല്യു മാരിയറ്റിന്റെ എസെക്സ് ഹൗസിലെ ആഡംബര സ്യൂട്ടിലാണ് താമസമെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. മാഡിസണ് അവന്യൂവിലുള്ള നീരവിന്റെ ആഭരണശാലയ്ക്കു സമീപത്താണ് ഈ അപ്പാര്ട്ട്മെന്റെന്നും മാധ്യമങ്ങള് പറയുന്നു.
