Asianet News MalayalamAsianet News Malayalam

ഇ-ബൈക്ക് ടാക്‌സികളെ പ്രൊത്സാഹിപ്പിക്കുമെന്ന് നിതിന്‍ ഗഡ്കരി

nithin gadkari on e bike taxi
Author
First Published Feb 25, 2018, 4:38 PM IST

ദില്ലി: ഇലക്ട്രിക്ക് ബൈക്ക് ടാക്‌സിയായി ഓടിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുമെന്ന് കേന്ദ്ര ഉപരിതലഗതാഗത-ജലവിഭവവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതുവഴി ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ സഞ്ചരിക്കാനും അന്തരീക്ഷ മലിനീകരണവും ഇന്ധനചിലവും കുറയ്ക്കാനും സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ കാറുകളുടെ വില്‍പനയുടെ തോത് പരിശോധിച്ചാല്‍ അതിന് ഉതകുന്ന രീതിയില്‍ ദേശീയപാതവികസിപ്പിക്കാന്‍ തന്നെ 80,000 കോടി ചിലവാക്കേണ്ടി വരുമെന്നും ഈ സാഹചര്യത്തില്‍ മെട്രോ,ഡബിള്‍ ഡെക്കര്‍ ബസുകള്‍ തുടങ്ങിയ ബദല്‍ മാര്‍ഗ്ഗങ്ങളെ പ്രൊത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഇലക്ട്രിക്ക് വാഹനനയം നടപ്പില്‍ വരുന്നതോടെ എഥനോള്‍,മെഥനോള്‍ തുടങ്ങിയ പ്രകൃതിസൗഹൃദ ഇന്ധനങ്ങളുടെ ഡിമാന്‍ഡ് കൂടുമെന്നും ഡീസലിനും പെട്രോളിനും ആവശ്യം കുറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios