തൊട്ടില്‍പാലത്തും പയ്യോളിയിലും ഇടപാടുകാര്‍ കനറാ ബാങ്ക് ശാഖ ഉപരോധിച്ചു. പണമെടുക്കാന്‍ രാവിലെ എത്തിയെങ്കിലും ബാങ്കില്‍ പണം ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് ഇടപാടുകാര്‍ പ്രതിഷേധിച്ചത്. പയ്യോളിയില്‍ ബാങ്കിലേക്ക് പ്രവേശിക്കാന്‍ ജീവനക്കാരെ ഇടപാടുകാര്‍ അനുവദിച്ചില്ല. തൊട്ടില്‍പാലത്ത് മാനേജരെ ഇടപാടുകാര്‍ തടഞ്ഞു. പയ്യോളിയിലും തൊട്ടില്‍പാലത്തും പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ബാങ്കിന്റെ ശാഖകളില്‍ പണമില്ലെന്ന് അധികൃതര്‍ ബോര്‍ഡ് വെച്ചിട്ടുമുണ്ട്.
കാനാറ ബാങ്കിന്റെ കോഴിക്കോട് ജില്ലയിലെ മിക്കവാറും ശാഖകളിലും എ.ടി.എമ്മുകളിലും പണമില്ല. ഇതോടെയാണ് ഇടപാടുകാര്‍ വലഞ്ഞത്. എപ്പോള്‍ ബാങ്കില്‍ പണം എത്തുമെന്ന കാര്യത്തിലും വ്യക്തതയില്ല. വൈകിട്ടോടെ മാത്രമേ എന്തെങ്കിലും പറയാനാവൂ എന്ന നിലപാടിലാണ് കാനറ ബാങ്ക് അധികൃതര്‍. മറ്റ് ബാങ്കുകളിലാവട്ടെ ഇടപാടുകാരുടെ തിരക്കാണ്. എടിഎമ്മുകള്‍ക്ക് മുന്നിലും വലിയ വരിയുണ്ട്.
