വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഹാജരായി മറുപടി പറയുന്നത് വരെ യോജിച്ച പ്രക്ഷോഭം ശക്തമായി തുടരാന്‍ ഇന്ന് ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി. ജെഡിയു ഒഴികെയുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ ചേംബറിലാണ് യോഗം ചേര്‍ന്നത്. വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യമുന്നയിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാതെ ജെഡിയു നേതാവ് ശരദ് യാദവ് ഇന്ന് രാവിലെ തന്നെ ദില്ലി വിട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നത് വരെ പ്രക്ഷോഭം ശക്തമായി തുടരാനാണ് മറ്റ് പാര്‍ട്ടികളുടെ തീരുമാനം. അതേ സമയം മൂന്ന് സംസ്ഥാനങ്ങളില്‍ ഇടത് മുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.