കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് സര്‍ക്കാര്‍ വക ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാം. പേര് ഓറഞ്ച് ഫാം എന്നാണെങ്കിലും ഓറഞ്ച് കൃഷി നാമമാത്രമായി ചുരുങ്ങിയിരിക്കുകയാണ് ഇവിടെ. ഹെക്ടര്‍ കണക്കിന് ഭൂമി തരിശു കിടക്കുന്നു. ഈ ഭൂമി ഫലഭൂയിഷ്ടമാക്കാനും ഓറഞ്ച് ഫാമിനെ പുനരുജ്ജീവിപ്പിക്കാനും ഉള്ള പുതിയ പദ്ധതിക്കാണ് നെല്ലിയാമ്പതിയില്‍ തുടക്കമായത്. 50 ലക്ഷം രൂപ മുടക്കിയാണ് പുതിയ ഓറഞ്ച് തൈകള്‍ വച്ചു പിടിപ്പിക്കുന്നത്. ഫാമില്‍ ഓറഞ്ച് തൈ നട്ട് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ പദ്ധതി ഉത്ഘാടനം ചെയ്തു.

കാര്‍ഷികഭൂമി നികത്തുന്നതും ഇഷ്ടിക ചൂളകള്‍ പ്രവര്‍ത്തിക്കുന്നതും കര്‍ശനമായി നിരോധിക്കും. കാര്‍ഷിക വകുപ്പിന് കീഴില്‍ തരിശുഭൂമി ഉണ്ടാവരുത്. സംസ്ഥാനത്തെ 64 ഫാമുകളും പുനരുജ്ജീവിപ്പിക്കുന്നതിന്റെ ആദ്യപടി എന്ന നിലയ്ക്കാണ് നെല്ലിയാമ്പതിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്.