രാജ്ഘട്ട്: താന്‍ മന്ത്രിയായിരിക്കുമ്പോഴാണ് നോട്ട് നിരോധിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതെങ്കില്‍ അപ്പോള്‍ തന്നെ രാജിവെയ്ക്കുമായിരുന്നുവെന്ന് മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. നോട്ട് അസാധുവാക്കൽ നടപ്പാക്കാൻ തന്റെ പ്രധാനമന്ത്രിയായിരുന്നു നിര്‍ദേശിച്ചിരുന്നതെങ്കില്‍ ആദ്യം എതിർക്കും. തുടർന്നും സമ്മർദം ചെലുത്തിയാൽ രാജിവെയ്ക്കുമായിരുന്നുവെന്ന് ‘സമ്പദ്‍വ്യവസ്ഥയുടെ ഇപ്പോഴത്തെ സ്ഥിതി’യെന്ന വിഷയത്തെക്കുറിച്ച് സംസാരിക്കവേ ചിദംബരം പറഞ്ഞു
നോട്ട് അസാധുവാക്കിയതും ഒന്നും ആലോചിക്കാതെ പൊടുന്നതെ ജിഎസ്ടി നടപ്പാക്കിയതുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ അബദ്ധങ്ങൾ. നോട്ട് അസാധുവാക്കൽ മണ്ടന്‍ ആശയമായിരുന്നുവെങ്കില്‍ ജിഎസ്ടി എന്ന നല്ല പദ്ധതി എടുത്തുചാടി നടപ്പാക്കിയാണ് നശിപ്പിച്ചത്. കൂടുതൽ ശ്രദ്ധയോടെയും കരുതലോടെയും വേണമായിരുന്നു ചരക്ക് സേവന നികുതി നടപ്പാക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുള്ളറ്റ് ട്രെയിനിനേക്കാള്‍ പ്രധാന്യമുള്ള കാര്യങ്ങളുണ്ട്. ട്രെയിനുകളിലെ സുരക്ഷ, ശുചിത്വം എന്നിവയും കൂടുതൽ നല്ല കോച്ചുകളും സ്റ്റേഷനുകളും നിര്‍മ്മിക്കുക, സിഗ്നലിങ് മെച്ചപ്പെടുത്തുക, തുടങ്ങിയ കാര്യങ്ങള്‍ക്കായിരുന്നു മുന്‍ഗണന നല്‍കേണ്ടിയിരുന്നത്.
