മുംബൈയില്‍ മാത്രം നിരവധി ചെറുകിട കച്ചവടക്കാരാണ് കോടികളുടെ ആസ്തി വെളിപ്പെടുത്തിയത്. പെട്ടിക്കടയില്‍ ജ്യൂസ് കച്ചവടം ചെയ്തിരുന്നയാള്‍ അഞ്ച് കോടി സമ്പാദ്യമുണ്ടെന്ന് സമ്മതിച്ചപ്പോള്‍ 25 ലക്ഷം മുതല്‍ രണ്ട് കോടി വരെയായിരുന്നു മിക്ക കച്ചവടക്കാരുടെയും വരുമാനം. സ്വമേധയാ വരുമാനം വെളിപ്പെടുത്തി നിയമനടപടികളും പ്രോസിക്യൂഷനും ഒഴിവാക്കാനുള്ള സമയപരിധി ഇന്നലെയാണ് അവസാനിച്ചത്. തെരുവ് കച്ചവടക്കാരുടെ വരുമാനം കേട്ട് അമ്പരന്ന ജീവനക്കാര്‍ 200 വഴിയോരക്കടകളില്‍ റെയ്ഡ് നടത്തി. തട്ടുദോശയും ജിലേബിയും സാന്റ്‍വിച്ചുമൊക്കെ വില്‍ക്കുന്ന കടകളിലായിരുന്നു റെയ്ഡ്.
ഏകദേശം 65,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍കം ഡിക്ലറേഷന്‍ സ്കീം മുഖേന വെളിപ്പെടുത്തിയത്. ഇതില്‍ 5000 കോടിയും മുംബൈയിലും പരിസര പ്രദേശങ്ങളിലുമാണ്. എന്നാല്‍ പദ്ധതി അനുസരിച്ച് വരുമാനം വെളിപ്പെടുത്തിയവരെ ആദായ നികുതി വകുപ്പ് ഭാവിയില്‍ നിരന്തരം ശല്യം ചെയ്യുമെന്ന് ഭയക്കുന്നവരും കുറവല്ല
