1800 1800 1234 എന്ന ഒരു ടോള്‍ ഫ്രീ നമ്പറാണ് ഇന്റര്‍നെറ്റ് രഹിത ഇടപാടുകള്‍ക്കായി പേടിഎം തയ്യാറാക്കിയിരിക്കുന്നത്. എന്നിരുന്നാലും ആദ്യമായി പേടിഎമ്മില്‍ അക്കൗണ്ട് തുടങ്ങുന്നതിനും വാലറ്റിലേക്ക് പണം ചേര്‍ക്കുന്നതിനും പഴയത് പോലെ ഇന്റര്‍നെറ്റ് സൗകര്യം ആവശ്യമാണ്. അക്കൗണ്ട് തുടങ്ങുമ്പോള്‍ നല്‍കുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പിന്നീട് ഇന്റര്‍നെറ്റില്ലാതെ ഇടപാട് നടത്താം. ഇതിനായി ആദ്യം 1800 1800 1234 എന്ന നമ്പറിലേക്ക് വിളിക്കണം. തുടര്‍ന്ന് ഒരു നാല് അക്ക പിന്‍ നമ്പര്‍ സജ്ജീകരിക്കുന്നതിനായി തിരികെ വരുന്ന കോളിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കണം.

ഒരിക്കല്‍ പിന്‍ നമ്പര്‍ സജ്ജീകരിച്ച് കഴിഞ്ഞാല്‍ ഇടപാട് നടത്താന്‍ ഈ നമ്പറിലേക്ക് തന്നെ വിളിച്ച് പണം നല്‍കേണ്ടയാളുടെ മൊബൈല്‍ നമ്പറും തുടര്‍ന്ന് തുകയും എന്റര്‍ ചെയ്താല്‍ മതി. ഇപ്പോഴും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്തവരെക്കൂടി ഉള്‍പ്പെടുത്തി വ്യാപാരം വിപുലമാക്കാനാണ് കമ്പനിയുടെ തീരുമാനം. എന്നാല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വന്ന ആദ്യ മണിക്കൂറുകളിലൊന്നും തിരക്ക് കാരണം നമ്പറിലേക്ക് വിളിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.