Asianet News MalayalamAsianet News Malayalam

പേടിഎമ്മിന്റെ ഒരു ശതമാനം ഓഹരി വിറ്റ് നേടിയത് 325 കോടി

paytm share
Author
First Published Dec 10, 2016, 11:50 AM IST

ദില്ലി: ഡിജിറ്റല്‍ വാലറ്റായ പേടിഎമ്മിന്റെ ഒരു ശതമാനം ഓഹരി വിറ്റത് 325 കോടി രൂപയ്ക്ക്. പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയാണ് കമ്പനിയിലെ ഒരു ശതമാനം ഓഹരി വിറ്റ് 325 കോടി രൂപ നേടിയത്. പേടിഎം ആരംഭിക്കാനൊരുങ്ങുന്ന പേയ്‌മെന്റ്‌സ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക ഉപയോഗിക്കുമെന്നാണ് ശര്‍മ പറയുന്നത്.

ബാങ്ക് ആരംഭിക്കുന്നതോടെ പേടിഎം വാലറ്റ് പ്രവര്‍ത്തനം ബാങ്കിന്റേതാകും. പേടിഎം പേയ്‌മെന്റ്‌സ് ബാങ്കില്‍ വിജയ് ശേഖരിന് 51 ശതമാനം ഓഹരിയാണുള്ളത്. ഓണ്‍ലൈന്‍- മൊബൈല്‍ പണമിടപാട് പ്ലാറ്റ്‌ഫോം ആയ പേടിഎം നടത്തുന്നത് വണ്‍ 97 കമ്യൂണിക്കേഷന്‍സ് എന്ന കമ്പനിയാണ്. ഇതില്‍ ശര്‍മയ്ക്ക് ഇപ്പോള്‍ 20% ഓഹരിയാണുള്ളത്. 40 ശതമാനത്തിലേറെ ചൈനയിലെ ആലിബാബ ഗ്രൂപ്പിനാണ്.
 

Follow Us:
Download App:
  • android
  • ios