ദേശ് ബച്ചാവോ അഭിയാൻ ആണ് ഈ കമ്മീഷന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. എല്ലാവർക്കും ജോലി എന്ന ലക്ഷ്യം ഒറ്റയടിക്ക് നേടാൻ ആകില്ലെന്നും പഠനം പറയുന്നു.
ദില്ലി: രാജ്യത്തെ എല്ലാ പൗരന്മാർക്കും ജോലി ലഭിക്കാൻ ജി ഡി പിയുടെ 5 ശതമാനം എങ്കിലും എല്ലാ വർഷവും നിക്ഷേപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് പഠനം. പീപ്പിൾസ് കമ്മീഷൻ ഓൺ എംപ്ലോയ്മെന്റ് ആൻഡ് അൺഎംപ്ലോയ്മെന്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്. ഏകദേശം 13.5 ലക്ഷം കോടി രൂപ ഓരോ വർഷവും നിക്ഷേപിച്ചാൽ മാത്രമേ ഇത്തരത്തിൽ ഈ വലിയ ലക്ഷ്യം നേടാനാകു എന്നും പഠനം വ്യക്തമാക്കുന്നു.
ദേശ് ബച്ചാവോ അഭിയാൻ ആണ് ഈ കമ്മീഷന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. എല്ലാവർക്കും ജോലി എന്ന ലക്ഷ്യം ഒറ്റയടിക്ക് നേടാൻ ആകില്ലെന്നും പഠനം പറയുന്നു. എല്ലാവർക്കും ജോലി സാധ്യമാകണമെങ്കിൽ നിയമപരവും സാമൂഹികവും രാഷ്ട്രീയപരവും സാമ്പത്തികപരവുമായ സമൂലമായ മാറ്റം ആവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ പൗരന്മാർക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാൻ ' തൊഴിൽ ചെയ്യാനുള്ള അവകാശം ' നിയമം കേന്ദ്രസർക്കാർ പാസാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
'ഈ വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് കുറയും, 6.8 ശതമാനം മാത്രം വളർച്ച': പ്രവചനവുമായി ഐഎംഎഫ്
നിലവിൽ രാജ്യത്ത് 21.8 കോടി പേർക്ക് അടിയന്തരമായി ജോലി ആവശ്യമുണ്ട്. ഇത്രയും പേർക്ക് തൊഴിൽ ലഭ്യമാക്കാൻ ചുരുങ്ങിയത് 13.5 ലക്ഷം കോടി രൂപ ആവശ്യമാണ്. തൊഴിലുറപ്പ് പദ്ധതി വഴി തൊഴിൽ ലഭിക്കുന്നവരെ ഒഴിവാക്കി ഉള്ളതാണ് ഈ പഠനം. കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന പക്ഷം ഉൽപ്പാദനവും ഉപഭോഗവും മെച്ചപ്പെടുമെന്നും ഈ പഠന റിപ്പോർട്ട് സമർത്ഥിക്കുന്നുണ്ട്.
നിക്ഷേപകർ ആശ്വാസത്തിൽ; നഷ്ടത്തിൽ നിന്നും കരകയറി വിപണി; സൂചികൾ ഉയർന്നു
അതേസമയം സാമ്പത്തിക ലോകത്ത് നിന്നുള്ള മറ്റൊരു വാർത്ത നഷ്ടത്തിന്റെ പാതയിൽ നിന്നും ഇന്ത്യൻ ആഭ്യന്തര വിപണി നേട്ടത്തിലേക്ക് കുതിച്ചു എന്നതാണ്. ബി എസ് ഇ സെൻസെക്സ് ഏകദേശം 200 പോയിന്റ് അഥവാ 0.39 ശതമാനം നേട്ടം കൈവരിച്ച് 57300 ന് മുകളിൽ എത്തിയപ്പോൾ, എൻ എസ് ഇ നിഫ്റ്റി ഏകദേശം 30 പോയിന്റ് അഥവാ 0.16 ശതമാനം നേട്ടമുണ്ടാക്കി 17000ന് മുകളിലാണ് ഇന്ന് വ്യാപാരം നടത്തിയത്.
