Asianet News MalayalamAsianet News Malayalam

ഇന്ധനക്കൊള്ള, പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി; ട്രെയിൻ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്

പെട്രോളിനും (petrol) ഡീസലിനും (diesel) ലിറ്ററിന് 48 പൈസയാണ് കൂട്ടിയത്. സംസ്ഥാനത്ത് ഇതോടെ പെട്രോൾ വില 112 കടന്നു.

petrol and diesel price fuel price hike in india
Author
Thiruvananthapuram, First Published Nov 1, 2021, 8:23 AM IST

കൊച്ചി: രാജ്യത്ത് ഇന്ധന വില (fuel price) ഇന്നും കൂട്ടി. പെട്രോളിനും (petrol) ഡീസലിനും (diesel) ലിറ്ററിന് 48 പൈസയാണ് കൂട്ടിയത്. സംസ്ഥാനത്ത് ഇതോടെ പെട്രോൾ വില 112 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി. 

ഇന്ധന വിലവർധനക്കെതിരെ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധിക്കും. രാവിലെ 11 മുതൽ ഒരു മണിക്കൂർ ഇടപ്പളളി- വൈറ്റില ബൈപ്പാസ് ഉപരോധിക്കും. കെ പി സി സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് സമരം ഉദ്ഘാടനം ചെയ്യും. കാറുകളും മുച്ചക്രവാഹനങ്ങളും ഉപയോഗിച്ച് ബൈപ്പാസിലെ ഇടപ്പളളി മുതൽ റോഡിന്‍റെ ഇടതുവശമാകും ഉപരോധിക്കുകയെന്ന് ഡി സി സി അറിയിച്ചു. 

ട്രെയിൻ യാത്ര, നിയന്ത്രണങ്ങളിൽ ഇളവ് 

ട്രെയിൻ യാത്രയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. ലോക്ക്ഡൗണിലെ ഭാഗമായി നിർത്തിവെച്ച ജനറൽ കമ്പാർട്ട്മെൻറ് യാത്ര സൗകര്യം ഇന്ന് മുതൽ വീണ്ടും തുടങ്ങും. സീസൺ ടിക്കറ്റ് യാത്രക്കും അനുമതിയുണ്ട്. കേരളത്തിലൂടെ ഓടുന്ന 23 ട്രെയിനുകളിൽ ആണ് സെക്കൻഡ് ക്ലാസ് കോച്ചുകൾ പുനഃസ്ഥാപിക്കുന്നത്. സീസൺ ടിക്കറ്റുകൾക്ക് മുൻകാലപ്രാബല്യം ഉണ്ട്. 

Follow Us:
Download App:
  • android
  • ios