മുംബൈ: ഗുജറാത്തിന് പിന്നാലെ മഹാരാഷ്ട്രയും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നു. പെട്രോളിന് രണ്ടുരൂപയും ഡീസലിന് ഒരുരൂപയുമാണ് കുറയ്ക്കുന്നത്.കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ഗുജറാത്തിന് പിന്നാലെയാണ് മഹാരാഷ്ട്രയും വിലകുറയ്ക്കുന്നത്.

ഇന്ധനവില കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ നികുതിയില്‍ ഇളവ് വരുത്തണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ നേരത്തെ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്നാണ് ഗുജറാത്ത് ഇന്ധനവില കുറച്ചത്. ഇതോടെ ഇന്ധനനികുതി കുറയ്ക്കുന്ന ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറി. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും വില കുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.