നീരവ് മോദിയുടെ എക്സിക്യൂട്ടിവ് അസിസ്റ്റന്‍റായ കവിത മന്‍കിക്കാറിനെയാണ് വിട്ടയക്കാന്‍ മുബൈ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്
മുംബൈ: പഞ്ചാബ് നാഷണല് ബാങ്ക് (പിഎന്ബി) തട്ടിപ്പില് സിബിഐ കസ്റ്റഡിയിലുളള സ്ത്രീയെ വിട്ടയക്കണമെന്ന് മുംബൈ ഹൈക്കോടതി നിര്ദ്ദേശിച്ചു. പിഎന്ബി തട്ടിപ്പ് വീരനും രത്നവ്യാപാരിയായ നീരവ് മോദിയുടെ എക്സിക്യൂട്ടിവ് അസിസ്റ്റന്റായ കവിത മന്കിക്കാറിനെയാണ് വിട്ടയക്കാന് മുബൈ ഹൈക്കോടതി നിര്ദ്ദേശിച്ചത്.
പിഎന്ബി തട്ടിപ്പിനെത്തുടര്ന്ന് നീരവ് മോദി രാജ്യം വിട്ടിരുന്നു. കവിതയെ കസ്റ്റഡിയിലെടുത്തതിന് 50,000 രൂപ പിഴയും സിബിഐയ്ക്ക് കോടതി വിധിച്ചു. കവിതയ്ക്കെതിരെ സ്വീകരിച്ച നടപടികള് നിയമപരമല്ലെന്നും അവയെ അസാധുവാക്കുന്നതായും കോടതി പറഞ്ഞു. അതേസമയം ഹൈക്കോടതി വിധി പിഎന്ബി വായ്പാ തട്ടിപ്പ് അന്വേഷണങ്ങള്ക്ക് എതിരല്ലെന്നും അന്വേഷണ നടപടികള് ശക്തമായി മുന്നോട്ട് പോകുമെന്നും സിബിഐ വൃത്തങ്ങള് അറിയിച്ചു.
