കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്‍റെ ചരമക്കുറിപ്പുകളാണ് കൂടുതലും വായിക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. രണ്ടരമാസം താന്‍ തന്നെയായിരിക്കും ഗവര്‍ണറെന്നും അതിന് ശേഷം ലോകം മുഴുവന്‍ ചുറ്റുമെങ്കിലും ഇന്ത്യയിലും താന്‍ ഉണ്ടാകുമെന്നും രഘുറാം രാജന്‍ പറഞ്ഞു. അതുകൊണ്ട് തന്‍റെ ചരമക്കുറിപ്പെഴുതി ഒഴിവാക്കേണ്ടെന്നും രഘുറാം രാജന്‍ പറഞ്ഞു.

ബാങ്കിംഗ് രംഗത്ത് നവീകരണം ആവശ്യമാണ്. ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കി കിട്ടാക്കടം തിരിച്ച് പിടിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നു വരുന്നുണ്ട് - രഘുറാം രാജന്‍ പറഞ്ഞു.