ദില്ലി: എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്തി. എടിഎമ്മില്‍ നിന്ന് ആഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഫെബ്രുവരി 28 മുതല്‍ പുതിയ നടപടി നിലവില്‍ വരും.

നിലവില്‍ പ്രതിവാരം പിന്‍വലിക്കാവുന്ന തുക 24,000 രൂപയാണ്. മാര്‍ച്ച് 13 മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഉണ്ടാകില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.