ഫ്ലൂറസെന്റ് നീല നിറത്തിലുള്ള പുതിയ 50 രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകളില്‍ ഇപ്പോഴത്തെ ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേലാണ് ഒപ്പുവെച്ചിരിക്കുന്നത്. മുന്‍വശത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രവും പിറകുവശത്ത് ഹംപിയിലെ ചരിത്ര സ്മാരകവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ എല്ലാ 50 രൂപാ നോട്ടുകളും തുടര്‍ന്നും പ്രാബല്യത്തിലുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. 
നോട്ട് നിരോധന സമയത്ത് 2000 രൂപയുടെ നോട്ടുകളും പിന്നീട് 500 രൂപാ നോട്ടുകളുമാണ് റിസര്‍വ് ബാങ്ക് അവസാനമായി പുറത്തിറക്കിയത്. 200 രൂപയുടെ പുതിയ നോട്ടുകളും ഉടന്‍ പുറത്തിറങ്ങും. ഇതിനിടെയാണ് 50 രൂപയുടെ ഫ്ലൂറസെന്റ് നോട്ടുകള്‍ പുറത്തിറങ്ങിയത്.