തിങ്കളാഴ്ച വരെ രാജ്യത്തെ 85,000 എ.ടി.എമ്മുകള്‍ പുതിയ 500, 2000 നോട്ടുകള്‍ വിതരണം ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ ക്രമീകരിച്ചതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 2.2 ലക്ഷം എ.ടി.എമ്മുകളാണ് ആകെ രാജ്യത്തുള്ളത്. ഇതില്‍ 45 ശതമാനത്തിന്റെ പുനഃക്രമീകരണമാണ് പൂര്‍ത്തിയായത്. ഇതോടൊപ്പം ഗ്രാമീണ മേഖലയിലടക്കം ഇപ്പോഴും തുടരുന്ന നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ വരും ദിവസങ്ങളിലപണ്ടാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയും ഇന്ന് പ്രഖ്യാപിച്ചു. സഹകരണ ബാങ്കുകള്‍ക്ക് അടക്കം ഇളവുകള്‍ വരും ദിവസങ്ങളില്‍ അനുവദിച്ചേക്കുമെന്നാണ് സൂചന. നോട്ട് നിരോധനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി അടുത്ത മാസം എട്ടിലേക്ക് മാറ്റി.