ആസ്തികള്‍ വിറ്റ് കടബാധ്യതകള്‍ തീര്‍ക്കാന്‍ ഊര്‍ജ്ജിതശ്രമവുമായി രാജ്യത്തെ വന്‍കിട കന്പനികള്‍. കിട്ടാക്കടം തിരിച്ച് പിടിക്കുന്നതിനുള്ള നടപടികള്‍ ബാങ്കുകള്‍ ശക്തമാക്കിയതോടെയാണ് കന്പനികളുടെ നടപടി. അനില്‍ അംബാനിയുടെ റിലയ്ന്‍സ് കമ്മ്യൂണിക്കേഷനാണ് കട ബാധ്യതയില്‍ മുന്നില്‍.

അഞ്ച് ലക്ഷം കോടിയോളം രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ ശക്തമായ നടപടി സ്വീകരിച്ചുതുടങ്ങിയോടെയാണ് കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ വില്‍ക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായത്. ബാങ്കുകളിലെ ഭൂരിഭാഗം വായ്പാ കുടിശികയും രാജ്യത്തെ പത്തോളം കമ്പനികളുടേതാണ്. വര്‍ദ്ധിച്ചുവരുന്ന വായ്പാ കുടിശിഖ കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു തുടങ്ങിയതോടെയാണ് ഓഹരികള്‍ വിറ്റ് കുടിശിക തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് മാത്രം 1,21,000 കോടിയുടെ കടബാധ്യതയുണ്ട്. 

22,000 കോടി മൂല്യമുള്ള 44,000 കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് റിലയന്‍സ് വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ളത്. 1,01,461 കോടി രൂപ വായ്പാ കുടിശികയുള്ള റോയിയാ ഗ്രൂപ്പ് 50 ശതമാനം ഓഹരി വില്‍ക്കാനും ലക്ഷ്യമിടുന്നു. അദാനി ഗ്രൂപ്പ്, ജേപീ ഗ്രൂപ്പ്, വീഡിയോകോണ്‍, ടാറ്റാ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ജിന്‍ഡാല്‍, ഡി.എല്‍.എഫ്, സഹാറ എന്നിവയും തൊട്ടുപിന്നിലുണ്ട്. കിട്ടാക്കടങ്ങളുടെ പേരില്‍ കിങ്ഫിഷറിന്റെ ഭൂരിഭാഗം ഓഹരികളും ബാങ്കുകളും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്.