ജിയോ ഇന്ത്യന്‍ ടെലികോം രംഗത്ത് നിലനില്‍ക്കുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കിയ അദ്ദേഹം വരും കാലത്ത് ഈ രംഗങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും പറഞ്ഞു. സ്പെക്ട്രം, കമ്പനികളുടെ നിക്ഷേപം, നെറ്റ്‍വര്‍ക്ക്, വരുമാനം എന്നിവയിലെല്ലാം നിലനില്‍ക്കുന്ന അസമത്വം കൂടുതല്‍ മാറ്റങ്ങള്‍ക്ക് കമ്പനികളെ നിര്‍ബന്ധിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ അഞ്ചിന് ഔദ്ദ്യോഗികമായി പുറത്തിറക്കിയ ജിയോ, ഈ വര്‍ഷം അവസാനം വരെ ഉപഭോക്താക്കളില്‍ നിന്ന് യാതൊരുവിധ സേനവങ്ങള്‍ക്കും പണം ഈടാക്കുന്നില്ല. ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ താരിഫിലെ ഇളവും സൗജന്യ ഡേറ്റാ സേവനങ്ങളുമടക്കം നിരവധി ഓഫറുകളാണ് എയര്‍ടെല്‍ അടക്കമുള്ള കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ എയര്‍ടെല്ലന്റെ ലാഭം 4.9 ശതമാനം കുറഞ്ഞിരുന്നു.