ബെംഗളൂരു: ജിഎസ്ടി സംസ്ഥാനങ്ങളുടെ വരുമാനക്കമ്മി കുറച്ചതായി ബീഹാര്‍ ഉപമുഖ്യമന്ത്രി സുഷീല്‍ മോദി. ഒക്ടോബറില്‍ ജി.എസ്.ടിയുടെ വരുമാനം 95131 കോടിയായി വര്‍ധിച്ചതായും മോദി വ്യക്തമാക്കി. ജിഎസ്ടി നെറ്റ്‌വര്‍ക്കിന്റെ ഭാഗമായ മന്ത്രിമാരുടെ സമിതി യോഗത്തിന് ശേഷമായിരുന്നു സമിതി തലവന്‍ കൂടിയായ മോദിയുടെ പ്രതികരണം. 

സംപ്തംബറില്‍ ഗവണ്‍മെന്റിന്റെ ആകെ വരുമാനം 93141 കോടിയായിരുന്നു. ഒക്ടോബറില്‍ അത് വര്‍ധിച്ചു. ആഗസ്തില്‍ 28.4 ശതമാനമായിരുന്ന സംസ്ഥാനങ്ങളുടെ ശരാശരി വരുമാനക്കമ്മി 17.6 ശതമാനമായി കുറഞ്ഞതായും മോദി അവകാശപ്പെട്ടു. ആഗസ്തില്‍ 12208 കോടിയായിരുന്നു ശരാശരി കമ്മി. ഇത് ഒക്ടോബറില്‍ വെറും 7560 കോടിയായി കുറഞ്ഞു എന്നത് ജിഎസ്ടിയുടെ വലിയ നേട്ടമാണെന്നും മോദി പറഞ്ഞു.