റബ്ബറിനെ പ്രധാനമായും ആശ്രയിക്കുന്ന പത്തനംതിട്ട മല്ലപ്പള്ളിയില്‍ കച്ചവടക്കാരും കര്‍ഷകരും ഒരുപോലെ നെട്ടോട്ടത്തിലാണ്. റബ്ബര്‍ വിലയിടിവുണ്ടാക്കിയ ദുരന്തം മറികടന്ന് കച്ചവടം വീണ്ടും പച്ചപിടിച്ച് തുടങ്ങുമ്പോഴാണ് നോട്ട് നിരോധനവും തുടര്‍ന്നുള്ള പ്രതിസന്ധിയുമെത്തിയത്. ഇതോടെ കച്ചവടക്കാര്‍ വെട്ടിലായി.
വിറ്റ റബ്ബറിന് കച്ചവടക്കാര്‍ നല്‍കിയ ചെക്കുകളും പോക്കറ്റിലിട്ട് ബാങ്കുകള്‍ കയറി ഇറങ്ങുകയാണ് ക‍ര്‍ഷകര്‍. പതിനഞ്ച് ലക്ഷത്തിലേറെ വരുന്ന ചെറുകിട റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായതിലൂടെ ഉത്പാദനവും വന്‍ തോതില്‍ ഇടിയുമെന്ന ആശങ്കയും വ്യാപാരികള്‍ പങ്കുവയ്‌ക്കുന്നു.