മുംബൈ: രണ്ടാഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യന്‍ രൂപയുടെ വ്യാപാരം ഇന്ന് ക്ലോസ് ചെയ്തത്. ഡോളറിനെതിരെ 64.37 രൂപയാണ് ഇന്നത്തെ നിരക്ക്. ഏപ്രില്‍ 24നാണ് ഇതിനുമുമ്പ് ഇത്രയും താഴ്ന്ന നിരക്കിലേക്ക് ഇന്ത്യന്‍ രൂപ എത്തിയത്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 64.17 രൂപയായിരുന്നെങ്കില്‍ ഒറ്റ ദിവസം കൊണ്ട് 0.31 ശതമാനത്തിന്റെ ഇടിവാണ് മൂല്യത്തിലുണ്ടായത്. ഏപ്രില്‍ 10നാണ് ഇതിനുമുമ്പ് ഇത്തരത്തിലുള്ള ഒരു ശക്തമായ വിലയിടിവുണ്ടായത്. രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കും.