മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിനവും രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഇന്നലത്തെ ക്ലോസിങ്ങിനേക്കാള്‍ 12 പൈസ ഇടിഞ്ഞ് 67.60ലാണ് ഇന്നു വിനിമയം നടക്കുന്നത്. ഇറക്കുമതിക്കാരും ബാങ്കുകളും ‍ഡോളര്‍ വാങ്ങിക്കൂട്ടുന്നതാണു രൂപയ്ക്കു തിരിച്ചടിയാകുന്നത്.

ഇന്നലെ മുന്‍ ക്ലോസിങ്ങിനേക്കാള്‍ 17 പോയിന്റ് ഇടിഞ്ഞ് 67.48ല്‍ ആയിരുന്നു രൂപയുടെ ക്ലോസിങ്. 

ഓഹരി വിപണിയില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്. സെന്‍സെക്‌സ് 30.41 പോയിന്റ് ഉയര്‍ന്നു വ്യാപാരം നടക്കുന്നു.