മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. അമേരിക്ക-ഉത്തര കൊറിയ യുദ്ധഭീതിയിൽ ഏഷ്യൻ കറൻസികളുടെ മൂല്യം ഇടിയുന്നതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം ഇന്ത്യയുടെ വളർച്ച കുറയുന്നെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദേശ നിക്ഷേപകർ പിൻവാങ്ങുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം അവസാനത്തോടെ പലിശ നിരക്ക് കൂട്ടിയേക്കുന്ന് സൂചന നൽകിയതും ഡോളറിനെലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നു. 25 പൈസ നഷ്ടത്തോടെ 65 രൂപ 35 പൈസയിലാണ് നിലവിൽ രൂപയുടെ വിനിമയം.

രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് അനുഗ്രഹമാണ്. നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ ഇന്ത്യന്‍ രൂപ ലഭിക്കും. ഒരു യു.എ.ഇ ദിര്‍ഹമിന് 17.8237 രൂപയാണ് ഇന്നത്തെ നിരക്ക്. സൗദി റിയാലിന് 17.4607 രൂപയും കുവൈറ്റി ദിനാറിന് 216.941 രൂപയും ഒമാനി റിയാലിന് 170.33 രൂപയും ഇന്ന് ലഭിക്കുന്നുണ്ട്.