അമേരിക്കൻ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണെന്ന ഫെഡറൽ റിസർവിന്റെ വിലയിരുത്തലാണ് മൂല്യമിടിയാനുള്ള പ്രധാന കാരണം.

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഡോളറിനെതിരെ 69.12 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഇന്നലെ 69.05 എന്ന നിലയിലാണ് വിപണിയില്‍ വ്യാപാരം അവസാനിച്ചത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയതിന് പിന്നാലെ മൂല്യം പിന്നെയും ഇടിയുകയായിരുന്നു. അന്താരാഷ്ട്ര ഘടകങ്ങള്‍ക്ക് പുറമെ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നതും മൂല്യം ഇടിയാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു

അമേരിക്കൻ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണെന്ന ഫെഡറൽ റിസർവിന്റെ വിലയിരുത്തലാണ് മൂല്യമിടിയാനുള്ള പ്രധാന കാരണം. ഡോളർ ശക്തിയാർജിച്ചതോടെ രൂപ ദുർബലമായി. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തെ തുടർന്ന് പ്രാദേശിക വിപണിയിൽ നിക്ഷേപകർ കൂടുതൽ കരുതലെടുക്കുന്നതും മൂല്യം ഇടിയുന്നതിന് കാരണമായി.