കോട്ടയം: എസ്.ബി.ഐ യുടെ കേരള സർക്കിളിലെ ജീവനക്കാർ 9 ന് പണിമുടക്കും. മാനദണ്ഡമില്ലാതെയുള്ള സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ചാണ് സമരമെന്ന് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു. എസ്.ബി.ടി-എസ്.ബി.ഐ ലയനത്തിന് ശേഷം വന്ന സ്ഥലം മാറ്റം ജീവനക്കാർക്കും ഇടപാടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അസോസിയേഷൻ പ്രസിഡൻറ് അനിയൻ മാത്യൂ കോട്ടയത്ത് പറഞ്ഞു.